തിരുവനന്തപുരം: സംസ്ഥാനത്തെ നികുതിപിരിവിലെ കെടുകാര്യസ്ഥത നിയമസഭയിൽ ഇന്ന് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. കേരളം കൃത്യമായി റിപ്പോർട്ട് നൽകാത്തതാണ് കേന്ദ്ര വിഹിതം വൈകാൻ കാരണമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന അടക്കം ഉന്നയിക്കും. സർക്കാറിനെ വിമർശിക്കുന്ന എക്സ്പെൻഡീച്ചർ റിവ്യുകമ്മിറ്റി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കാത്തതും ഉയർത്തും.
അതേസമയം കേന്ദ്രം നികുതി വിഹിതം കുറച്ചതാണ് പ്രശ്നമെന്നും സംസ്ഥാന റിപ്പോർട്ട് നൽകാത്തതല്ലെന്നുമാകും സർക്കാർ നിലപാട്. എക്സ്പെൻഡീച്ചർ റിവ്യുകമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി ആവർത്തിക്കും