ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ നടന്ന ക്യുൻസ്ലാൻഡ് സ്റ്റേറ്റ് മൾട്ടികൾച്ചറൽ വോളിബോൾ ടൂർണമെന്റിൽ മലയാളികൾ അണിനിരന്ന ഗോൾഡ്കോസ്റ്റ് നൈറ്റ്സിന് കിരീടം. ഫൈനലിൽ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ബ്രിസ്‌ബെയിൻ സ്പൈക്കഴ്സിനെയാണ് തോല്പിച്ചത്. ഇപ്സ്വിച് മലയാളി അസോസിയേഷൻ ആയിരുന്നു ഇത്തവണത്തെ സംഘാടകർ.