ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം പറയുന്നത്, ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നാണ്. അതായത് ആഗോളതലത്തില്‍ എട്ടില്‍ ഒരാള്‍ക്ക് എന്ന തോതിലാകും കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ ബാധിക്കുക.
പുതിയ പഠനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത് അമേരിക്ക, ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു. ഇതില്‍ തന്നെ 14 സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമാകും അനുഭവപ്പെടുകയെന്ന് പുതിയ കാലാവസ്ഥാ അപകടസാധ്യത വിശകലനം മുന്നറിയിപ്പ് നല്‍കുന്നു.