പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. 28 കാരനായ അനന്തുവിന്റെ അയൽവാസി ശ്രീകുമാറാണ് പിടിയിലായത്. ഭാര്യയുമായി അനന്തുവിന് അവിഹിത ബന്ധമുണ്ടായിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
ചൊവ്വാഴ്ചയാണ് കലഞ്ഞൂരിന് സമീപത്തെ കാരുവയലിൽ കനാലിൽ അനന്തുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ വീണുള്ള മരണമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആദ്യം സംശയിച്ചു. എന്നാൽ 24 മണിക്കൂറിനകം സംഭവത്തിന്‍റെ ചുരുളഴിഞ്ഞു. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അയൽവാസി ശ്രീകുമാർ പിടിയിലായത്.