മെൽബൺ∙ മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി, ഇടവകതലത്തിൽ, “ക്നാനായ കർഷകശ്രീ മൽസരം” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 മുതൽ മേയ് 31 വരെയുള്ള കാലയളവിലാണു മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. മൽസര വിജയികൾക്ക്, ALS മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനമായി നൽകും. ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, മൽസരത്തിന്റെ നിയമങ്ങളും നിബന്ധനകളും തയാറാക്കിയിരിക്കുന്നു . മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഇടവകാംഗങ്ങൾ, പേരു വിവരങ്ങൾ ഫെബ്രുവരി 15നു മുൻപായി ഇടവകയുടെ ഇ മെയിൽ ആയ knanayamissionmelborne@yahoo.com.au എന്നതിലേക്കു നേരിട്ടയയ്ക്കുകയോ, പാരിഷ് കൗൺസിൽ അംഗങ്ങളെയോ കൂടാരയോഗം ഭാരവാഹികളേയോ അറിയിക്കുകയോ ചെയ്യണമെന്നും ഇടവക വികാരി ഫാ.പ്രിൻസ് തൈപ്പുരയിടത്തിൽ 10–ാം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.