മുംബൈ: ബോളിവുഡ് നടന് നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ മെഹ്റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ ആലിയ കേസ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വെർസോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വന്നത്. നടന്റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. അതേ സമയം വീട്ടില്‍ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്കിയ പരാതി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.
ഇപ്പോള്‍ ഇതാ നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെയും കുടുംബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലിയയുടെ അഭിഭാഷകന്. തന്റെ കക്ഷിക്ക് നവാസുദ്ദീന്റെ കുടുംബം ഭക്ഷണം നല്‍കിയില്ലെന്നും, ബാത്ത് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നുമാണ് ആലിയയുടെ അഭിഭാഷകന് പറയുന്നത്.