തിരുവനന്തപുരം: വിവാഹിതൻ എന്നത് മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കമലേശ്വരം ആര്യൻ കുഴിയിൽ സ്വദേശി അഖിൽ (21) നെയാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതി വിവാഹിതനും ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനുമാണ് എന്ന് വിതുര പൊലീസ് പറഞ്ഞു. വിതുര സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ 24നാണ് മാതപിതാക്കൾ വിതുര പൊലീസിൽ പരാതി നൽകുന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും എറുണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ കൗൺസിലിംഗിൽ അഖിൽ നിർബന്ധിച്ച് ലൈംഗിക പീഡനം നടത്തിതായി പെൺകുട്ടി മൊഴി നൽകി. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ആണെന്നുമുള്ള കാര്യം മറച്ച് വച്ച് ആണ് പെൺകുട്ടിമായി ബന്ധം വെച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് പീഡനത്തിന് കേസെടുത്തു.