ഇടുക്കി: ബി എൽ റാമിൽ കാട്ടാന ആക്രമണം. കാട്ടാന ഒരു വീട് തകർത്തു . കുന്നത്ത് ബെന്നിയുടെ വീടാണ് തകർന്നത്. വെളുപ്പിന് രണ്ടു മണിക്കായിരുന്നു ഒറ്റയാന്‍റെ ആക്രമണം.ബെന്നിയും ഭാര്യയും തലനാരിഴക്കാണ് രക്ഷപെട്ടത് .ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് ബെന്നിയുടെ തലയിൽ തൊട്ടു. അപകടം മണത്ത ബെന്നി കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത് . വീട് ഭാഗികമായി തകർന്നിട്ടുണ്ട് . പരിക്ക് ഏറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.ഇതിനിടെ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.ബോഡിമെട്ടിനു സമീപം ആയിരുന്നു ഉപരോധം. കാട്ടാന ശല്യം ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.