പാറ്റ്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്നും ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് പുതുജീവന്‍ നല്കി. അദ്ദേഹം പുതുശ്വാസം നല്‍കിയതിലൂടെയാണ് പുതുജീവന്‍ ഉണ്ടായത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
ബിജെപിയുടെ പ്രതികരണങ്ങളിലൂടെ ഭാരത് ജോഡോ യാത്ര വിജയമാണെന്ന് തെളിയുകയാണ്. അത് കാരണം പുതിയ പ്രശ്നങ്ങള്‍ മുന്നോട്ട് വരികയാണ്. ജനങ്ങള്‍ പിന്തുണക്കുന്നു. അത് നല്ലതാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തെരുവിലാണ്. അത് നല്ല ലക്ഷണമാണ്. അവരുടെ ഐക്യത്തിന് വ്യത്യസ്തമായ, സാധ്യമായ പല തലങ്ങളും ഉണ്ടെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ചിലപ്പോള്‍ അത് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഉള്ള സഖ്യമാവാം. വിവിധ പാര്‍ട്ടി-നേതാക്കളുടെ സഖ്യം പ്രതിപക്ഷത്തിന്റെ കുറവ് പോലെ തന്നെ ശക്തിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: CPIML Liberationgeneral secretary Dipankar Bhattacharya on Tuesday said Rahul Gandhi had revived the Congress through his Bharat Jodo Yatra