റിയാദ്: ഇന്ത്യയുടെ പുതിയ സൗദി അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ സഹമന്ത്രി വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈശി. ഇന്ത്യയുടെ പുതിയ സൗദി അംബാസിഡറായി നിയമിതനായ സുഹൈല്‍ അജാസ് ഖാനുമായാണ് സൗദി വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്.
കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പുതിയ സൗദി നയതന്ത്രജ്ഞന് സുഹൈല്‍ അജാസിനെ സൗദി വിദേശകാര്യ സഹമന്ത്രി പുതിയ പദവിയില്‍ അഭിനന്ദിച്ചു. മികച്ചരീതിയില്‍ കര്‍ത്തവ്യനിര്‍വഹണത്തിന് സാധിക്കട്ടെയെന്ന് സുഹൈല്‍ അജാസിന് അല്‍ ഖുറൈശി ആശംസ നേര്‍ന്നു.
ഇന്ത്യയുടെ സൗദി അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനൊപ്പം യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധിയുമായും സൗദി വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മിഡില്‍ ഈസ്റ്റിലെ സമാധാന നടപടികള്‍ക്കായുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചാണ് ചര്‍ച്ചചെയ്തത്. മേഖലയിലെ സമാധാനത്തിനായുള്ള നടപടികള്‍ സംബന്ധിച്ചും സൗദി യൂറോപ്യൻ യൂണിയൻ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോർട്ട്.
STORY HIGHLIGHTS: Saudi deputy foreign minister receives EU India envoys