സിഡ്നി: ഇസ്രയേൽ സ്വദേശികളായ രോഗികളെ കൊല്ലുമെന്നും ചികിത്സിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ ഓസ്ട്രേലിയയിലെ നഴ്‌സുമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനിടെ സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതി നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
കറുത്ത ഹൂഡി ധരിച്ച എട്ട് പുരുഷന്മാരും അഭിഭാഷകൻ റയാൻ കഡാഡിയും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് പ്രതിയായ സാറ അബു ലെബ്‌ദെ കോടതിയിലെത്തിയത്. അഭിഭാഷകൻ സെമറായി ഖാതിസിനൊപ്പമാണ് പ്രതി അഹമ്മദ് റഷാദ് നാദിർ ഹാജരായത്. വാദ പ്രതിവാദത്തിനൊടുവിൽ കേസ് മെയ് 13-ാം തീയതിയിലേക്ക് മാറ്റിവെച്ചു.
എന്റെ കക്ഷിയുടെ സമ്മതമോ അറിവോ ഇല്ലാതെയാണ് വീഡിയോ എടുത്തത്. എൻ്റെ കക്ഷി കുറ്റക്കാരനല്ലെന്ന് വാദിക്കും. നിയമപരവും സാങ്കേതികവുമായ കാരണങ്ങൾ വാദത്തിൽ ഉൾപ്പെടുത്തും” നാദിറിൻ്റെ അഭിഭാഷകൻ ഖാതിസ് പറഞ്ഞു. കോടതിയിൽ നിന്നിറങ്ങിയ പ്രതികൾ രണ്ട് പേരും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ബാങ്ക്സ്ടൗൺ ആശുപത്രിയിലെ നഴ്‌സുമാരായ അഹമ്മദ് റഷാദ് നാദിർ, സാറാ അബു ലെബ് എന്നിവരാണ് ഇസ്രയേലി രോഗികളെ ചികിത്സിയ്ക്കാൻ വിസമ്മിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇവരെ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്‌തത്. ഇസ്രയേലിൽ നിന്നുള്ള ഇൻഫ്ലുവൻസറായ മാക്സ്‌സ് വീഫറാണ് നഴ്സുമാരുടെ ഇവരുടെ വീഡിയോ പങ്കിട്ടത്.
അതേസമയം ഇസ്രായേൽ സ്വദേശികളെ ചികിത്സിക്കാൻ വിസമ്മതിച്ച നഴ്‌സുമാരെ പിന്തുണച്ച് ഇസ്ലാമിക സംഘടനകൾ കൂട്ടത്തോടെ രംഗത്ത് എത്തിയിരുന്നു. ഏകദേശം 50 ഓളം ഇസ്ലാമിക സംഘടനകൾ ആണ് ഇവരെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയത്.