ബ്രിസ്ബേയ്ൻ :ഇമ്പമാർന്ന ശബ്ദവും ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമിയുടെ ഓസ്ട്രേലിയൻ പര്യടനം ഈ വർഷം ജൂണിൽ അരങ്ങേറുകയാണ്. മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്. ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസിന്റെ ആഭിമുഖ്യത്തിലാണ് സംഗീതനിശ അരങ്ങേറുന്നത്.
2025 ജൂൺ 20 ന് ബ്രിസ്‌ബെയ്നിൽ നടക്കുവാൻ പോകുന്ന മ്യൂസിക്കൽ നൈറ്റിന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന മാർച്ച് 20ന് ആരംഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.വിദ്യാർത്ഥികൾക്ക് ടിക്കറ്റിന് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റുഡന്റ് ഐഡി യുമായി എത്തി ഓഫർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ വ്യക്തമാക്കി. ഓഫർ കാലയളവ് നാളെ മാർച്ച് 19 വരെ മാത്രം.
ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ
https://justeasybook.com/events/rimibrisbane2025