ടൗൺസ്വിൽ: ടൗൺസ്വില്ലിൽ വച്ച് നടക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൺസിന്റെ 14-ാമത് സമ്മേളനത്തിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ ടൌൺസ് വില്ലിൽ (Immanuel Pentecostal Church 485 Bayswater Rd, Mount Louisa, TSV, QLD -4814) വച്ചു നടക്കുന്ന കോൺഫറൺസിന്റെ ഈ വർഷത്തെ തീം ‘ക്രിസ്തുവിൽ തികഞ്ഞവനാവുക’ (കൊലൊ.1: 28)) എന്നതാണ്.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ (പള്ളിപ്പാട്), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് എന്നിവരെകൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തരായ കർത്യദാസൻമാർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ഐ പി സി ഓസ്ട്രേലിയ റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശനിയാഴ്ച്ച പകൽ യുവജനങ്ങൾക്കും, സഹോദരിമാർക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകളോടൊപ്പം മിഷൻ ചലഞ്ച് മീറ്റിംഗും ഉണ്ടായിരിക്കും.
കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ദൈവമക്കളുടെയും പ്രാർഥനാ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിച്ചു .
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി : +61413776925
പാസ്റ്റർ സജിമോൻ സഖറിയ : +61431414352
പാസ്റ്റർ ഏലിയാസ് ജോൺ : +61423804644