യുഎസ് പുതിയ ചില പ്രതിസന്ധികളെ നേരിടുകയാണ്. ട്രംപിന്‍റെ രണ്ടാം ഭരണം ആരംഭിച്ചതിന് പിന്നാലെ യുഎസും യൂറോപ്പും തമ്മില്‍ ചരിത്രത്തിലാദ്യമായി പല കാര്യങ്ങളിലുമുള്ള വിയോജിപ്പ് മറ നീക്കി പുറത്ത് വരികയാണ്. മറ്റ് രാജ്യങ്ങള്‍ യുഎസിനെ പറ്റിക്കുകയാണെന്ന ട്രംപിന്‍റെ വാക്കുകൾക്ക് പിന്നാലെ മിക്ക രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കും യുഎസ് നികുതി ചുമത്തിത്തുടങ്ങി. ഇതോടെ യൂറോപ്പ്, യുഎസില്‍ നുന്നുമുള്ള അകല്‍ച്ചയാരംഭിച്ചു. ഇതില്‍ ഏറ്റവും ഒടുവിലായി രാജ്യത്തേക്ക് മുട്ട കയറ്റി അയക്കാനുള്ള യുഎസിന്‍റെ അപേക്ഷ ഫിന്‍ലാന്‍ഡ് തള്ളിയതാണ്.
നീണ്ടുനിന്ന പക്ഷിപ്പനി യുഎസിലെ പതിനായിരക്കണക്കിന് കോഴികളുടെ കൂട്ടമരണത്തിലാണ് അവസാനിച്ചത്. ഇതോടെ രാജ്യത്ത് മുട്ടയുടെ വിലയില്‍ വലിയ കുതിപ്പുണ്ടായി. ട്രംപ് അധികാരമേറ്റ് ആദ്യ ദിവസം തന്നെ മുട്ട വില കുറയ്ക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, ട്രംപ് സർക്കാറിന്‍റെ ഭരണം ഒരു മാസം പിന്നിടുമ്പോൾ മുട്ട വിലയില്‍ 59 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷിപ്പനിയുടെ കാലത്ത് ഒരു ഡസന്‍ മുട്ടയ്ക്ക് 8 ഡോളര്‍ എന്ന എക്കാലത്തെയും റിക്കോര്‍ഡ് വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഒരു ഡസന്‍ മുട്ടയുടെ വില 6 ഡോളറാണെന്ന് ട്രെയ്ഡിംഗ് എക്കോണോമിക്സ് കണക്കുകൾ പറയുന്നെങ്കിലും മാര്‍ക്കറ്റില്‍ മുട്ടയ്ക്ക് ഉയർന്ന വിലയാണ് ഈടക്കുന്നത്.
മുട്ട വില കുറയ്ക്കാനായി കൂടുതല്‍ മുട്ടകൾ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ യുഎസ് തീരുമാനിച്ചു. ഇതിന് പിന്നാലെ ഫിന്‍ലാന്‍ഡുമായും ഡെന്‍മാര്‍ക്കുമായും യുഎസ് ബന്ധപ്പെട്ടു. എന്നാല്‍, പതിവില്‍ നിന്നും വിരുദ്ധമായി ഫിന്‍ലാന്‍ഡ് യുഎസിന്‍റെ ആവശ്യം നിരസിച്ചു. യുഎസ് വിപണിയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകൾ നടന്നിട്ടില്ലാത്തതിനാല്‍ ആവശ്യം നിരസിച്ചെന്ന് ഫിന്‍ലാന്‍ഡ് പൌൾഡ്രി അസോസിയേഷന്‍ അറിയിച്ചു. യുഎസിലേക്ക് മുട്ട കയറ്റിയയക്കാന്‍ ഫിന്‍ലാൻഡില്‍ ദേശീയ അംഗീകാരമില്ലാത്തതും കയറ്റുമതിക്ക് തടസമാണ്. മാത്രമല്ല. യുഎസിലെ വിപണയിലേക്ക് ആദ്യമായി കടന്ന് ചെല്ലുമ്പോൾ അതിനെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ഫിന്‍ലാന്‍ഡ് പൌൾട്രി അസോസിയേഷന്‍ ഡയറക്ടറായ വീര ലാഹ്തില അറിയിച്ചു. ഫിന്‍ലാന്‍ഡ് മുട്ട കയറ്റുമതിക്ക് അനുമതി നല്‍കിയാലും അത് സാധ്യമല്ലെന്നും യുഎസിന്‍റെ മുട്ട പ്രതിസന്ധി പരിഹരിക്കാനുള്ളത്രയും മുട്ടകൾ തങ്ങൾ ഉത്പാദിപ്പിക്കുന്നില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
യുഎസിന്‍റെ മുട്ട പ്രതിസന്ധിയോട് സമൂഹ മാധ്യമങ്ങൾ പ്രതികരിച്ചത് ട്രംപിന്‍റെ നയതന്ത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു. ‘ട്രംപ് നയതന്ത്രം കളിക്കുന്നു. പിന്നീട് മുട്ടയ്ക്കായി യാചിക്കുന്നു’ സമൂഹ മാധ്യമ ഉപയോക്താക്കൾ യുഎസിന്‍റെ മുട്ട പ്രതിസന്ധിയെ പരിഹസിച്ചു. ‘ആലോചിച്ച് നോക്കൂ… എല്ലാവരെയും പരിഹസിക്കുക, നികുതി കുത്തനെ ഉയർത്തുക, രാജ്യങ്ങളിലേക്ക് കടന്ന് കയറുക, എന്നിട്ട് ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുക…’ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് യുഎസ് പ്രസിഡന്‍റിനെ പരിഹസിച്ചു. ഞാന്‍ കരുതി എല്ലവും നല്ല കോഴികളില്‍ നിന്നും മികച്ച മുട്ടകൾ യുഎസ് ഉദ്പാദിപ്പിക്കുന്നുണ്ടെന്നെന്നയിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.