കീവ്: യുക്രൈനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഉള്‍പ്പടെ 18 പേര്‍ മരിച്ചു. യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കിയും സഹമന്ത്രി യെവ്‌ജെനി യെനിനുമാണ് അപകടത്തില്‍ മരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
🇺🇦🚁🔥A kindergarten destroyed as a result of a helicopter crash pic.twitter.com/WZx2Bk5ArN
— AZ 🛰🌏🌍🌎 (@AZgeopolitics) January 18, 2023
തലസ്ഥാനമായ കീവിന് പുറത്തുള്ള ബ്രോവറി നഗരത്തിലെ കിന്റര്‍ഗാര്‍ഡന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
’15 കുട്ടികളടക്കം 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും സഹായവും നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.’ കീവ് മേഖല ഗവര്‍ണര്‍ ഒലെക്‌സി കുലേബ വ്യക്തമാക്കി.
🇺🇦🚁🔥💥Local media publish footage from the scene of the tragedy in the Kiev region pic.twitter.com/VqEkGL7cjB
— AZ 🛰🌏🌍🌎 (@AZgeopolitics) January 18, 2023
ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപകടം നടക്കുന്ന സമയം കിന്റര്‍ ഗാര്‍ഡനില്‍ കുട്ടികളും ജീവനക്കാരുമുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
STORY HIGHLIGHTS: Ukraine Minister among 18 dead in chopper crash near kindergarten