റിയാദ്; യുഎന്‍ ഭീകര വിരുദ്ധ വിഭാഗത്തിന് അധിക തുക സംഭാവന നല്‍കി സൗദി അറേബ്യ. മൂന്നുലക്ഷം ഡോളര്‍ അധിക തുകയാണ് സൗദി ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎന്നിന് നല്‍കിയത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ യുഎന്നിന്റെ ശ്രമങ്ങളെ സൗദി പ്രശംസിക്കുന്നതില്‍ യുഎന്‍ നന്ദി പ്രകടിപ്പിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ മേഖലയിലും അന്താരഷ്ട്ര തലത്തിലും തുടച്ചുനീക്കാനുള്ള സൗദിയുടെ ദൃഢമായ തീരുമാനത്തെയാണ് തീരുമാനം ഉയര്‍ത്തിപിടിക്കുന്നതെന്നും അയല്‍വാസല്‍ ചൂണ്ടിക്കാട്ടി.
സൗദിയുടെ പ്രതിനിധി അബ്ദുള്‍ അസീസ് അല്‍വാസല്‍ തുകയടങ്ങിയ ചെക്ക് യുഎന്‍ ഓഫീസ് അണ്ടര്‍ സെക്രട്ടറി വല്‍ഡിമര്‍ വൊറോണോക്കോവിന് കൈമാറി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തുവെച്ചാണ് തുക കൈമാറിയത്.
Story Highlights: Saudi Arabia donates $300,000 to UN anti-terror office