റിയാദ്; ആഗോളതലത്തില്‍ ഇ-ലേണിങ്ങ് ട്രന്റുകള്ക്കായുള്ള ഫോറം സംഘടിപ്പിച്ച് സൗദി. രണ്ടുദിവസ ഫോറം തുടങ്ങുന്നത് ജനുവരി ഇരുപത്തിമൂന്നിനാണ്. ഫോറത്തിന്റെ രണ്ടാം എഡീഷനാണ് ജനുവരി ഇരുപത്തിമൂന്നിന് തുടങ്ങുക. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം പ്രതിനിധികളാണ് ഫോറത്തില്‍ പങ്കെടുക്കുക.
ഇ-ലേണിങ് രംഗത്തെ ആധുനിക ട്രന്റുകള്‍, വികസനം, ടെക്നോളജികള്‍, ഇ-ലേണിങ് രംഗത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങള്‍ ഫോറം ചര്‍ച്ച ചെയ്യും. നിര്‍ണ്ണായക വിഷയങ്ങളില്‍ ഇന്നവേറ്റീവ് ഇ-ലേണിങ് സൊലൂഷനുകള്‍ എന്നിവ സംബന്ധിച്ച ആശയവിനിമയവും ഫോറത്തില്‍ ചര്‍ച്ച ചെയ്യും. സുസ്ഥിരമായ ഇ-ലേണിങ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് എന്നിവയും ഫോറത്തില്‍ ചര്‍ച്ചാവിഷയമാകും. ‘മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും’ എന്നീ വിഷയങ്ങളിലൂന്നിയും ഫോറത്തില്‍ ചര്‍ച്ച നടക്കും. ഫോറത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് via gtel.sa/.ലൂടെ രജിസ്റ്റര്‍ ചെയ്യാമെന്നാണ് സൗദി ഇലക്ട്രോണിക് യൂണിവേഴ്സിറ്റി അറിയിക്കുന്നത്.
Story Highlights: Global Trends in E-learning forum begins next week in Riyadh