ഗാസിയാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് ബികോം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ വിദ്യാര്‍ത്ഥികളാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി ടെറസില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ വായ പൊത്തി അവരുടെ ഫ്ലാറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങാന്‍ പോകുന്ന സമയം പെണ്‍കുട്ടിയെ അന്വേഷിച്ച് മുറിയില്‍ എത്തുകയായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ മകള്‍ മുറിയിലില്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും മകളെ തെരയുകയായിരുന്നു. തുടര്‍ന്ന് മകളുടെ കൂട്ടുകാരെയും ഒപ്പം കൂട്ടി മറ്റു സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേദിവസം രാവിലെ ടെറസില്‍ പോയി അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. ടെറസില്‍ നിന്നും തിരിച്ചിറങ്ങുന്ന സമയം പ്രതികളുടെ ഫ്ലാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില് കേട്ടു. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. വസ്ത്രങ്ങള്‍ കീറി ശരീരം മുഴുവന്‍ മുറിവേറ്റ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHTS: three students arrested in uttar pradesh