കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നിഷേധിച്ചതിൽ ക്ഷേത്രം സന്ദർശക ഡയറിയിൽ ദുഃഖം രേഖപ്പെടുത്തി നടി അമലാപോൾ. 2023ലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതിൽ ദുഃഖവും നിരാശയുമുണ്ട്. മതപരമായ വിവേചനത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരായി പരിഗണിക്കുന്ന കാലം വരുമെന്നും അമലപോൾ ക്ഷേത്രത്തിന്റെ സന്ദർശക ഡയറിയിൽ കുറിച്ചു.
‘2023ലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല. പക്ഷെ, അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും,’ അമലപോൾ സന്ദർശക ഡയറിയിൽ കുറിച്ചു
അതേസമയം തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. വിവാദം അനാവശ്യമാണ്. വിവാദത്തിന് പിന്നിൽ നാട്ടിലുള്ള ചിലർ തന്നെയാണ്. ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ല. അമല പോൾ മുന്നറിയിപ്പ് ഇല്ലാതെയാണ് വന്നത്. വന്നപ്പോൾ തന്നെ കാര്യം അറിയിച്ചിരുന്നു. പുറത്ത് നിന്ന് ദർശനമാകാം എന്ന് അറിയിച്ചു. ക്ഷേത്രം മതിൽകെട്ടിന് പുറത്ത് നിന്നാണ് അമല ദർശനം നടത്തിയത്. ക്ഷേത്രം സന്ദർശക ഡയറിയിൽ അവർ ദുഃഖം രേഖപ്പെടുത്തിയെന്നും ക്ഷേത്രം സെക്രട്ടറി പ്രസൂൺകുമാർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമലപോൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.
STORY HIGHLIGHTS: Amala Paul said that it is sad that such discrimination continues in 2023