നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു വല്ലാത്ത വ്ലോഗി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാസർഗോഡ്, മൂന്നാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
പുതുമുഖങ്ങളായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. ആർ എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി ബാലകൃഷ്ണൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
കിരൺ കിഷോർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് അഖിൽ രാജ് ടി കെ ആണ്. എഡിറ്റിംഗ് അമർ, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശൻ കുളപ്പുറം, മേക്കപ്പ് ലക്ഷ്മി എസ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉദയൻ കൊടക്കാരൻ, അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കാർത്തിക്, ചീഫ് അസോസിയേറ്റ് ക്യാമറ ഫ്രോളിക് ജോർജ്, അസോസിയേറ്റ് ക്യാമറ കിഷോർ ക്രിസ്റ്റഫർ, മാർക്കറ്റിംങ് പ്രമോഷൻസ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻ ശിഷ്യന്മാർ.
STORY HIGHLIGHTS: Oru valatha vlog new movie first look poster released