റിയാദ്: ആബ്ഷര്ത്തോൺ സര്‍വ്വീസ് ചാലഞ്ചില്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് സൗദി ആഭ്യന്തരമന്ത്രാലയം. ആബ്ഷര്‍ സര്‍വ്വീസ് ആപ്പിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന മികച്ച ആശയങ്ങള്‍ക്കാണ് സമ്മാനം പ്രഖ്യാപിക്കുന്നത്. അഞ്ചോളം സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്നാം സ്ഥാനം നേടുന്ന ആശയത്തിന് 200,000 സൗദി റിയാലാണ് സമ്മാന തുകയായി മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന ആശയങ്ങള്‍ക്ക് 150,000 സൗദി റിയാലിനും 80,000 സൗദി റിയാലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചലഞ്ചില്‍ എല്ലാവര്ക്കും പങ്കെടുക്കാം. രജിസ്ട്രേഷന് സൗജന്യമാണ്. താല്പര്യമുള്ളവര്ക്ക് Absherthon.com. ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് ഉപയോകക്കള്ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ആബ്ഷർത്തോൺ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണുകള്‍, ഓഗ്മെന്റഡ്, വെര്‍ച്ച്വല്‍ ടെക്നോളജി എന്നിവയുള്‍പ്പടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ അബ്ഷര്‍ പ്ലാറ്റ്ഫോമിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയാണ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
സൗദി പൗരന്മാര്ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനാണ് ആബ്ഷർ. വ്യക്തികൾ, ബിസിനസ്സുകൾ, സർക്കാർ, ആഭ്യന്തരകാര്യങ്ങൾ, ഫീൽഡ് എന്നീ തലക്കെട്ടുകളിലാണ് സേവനം ലഭിക്കുന്നത്.
STORY HIGHLIGHTS: Saudi Ministry Bright Ideas Wanted in Absher Tech Challenge