കൊച്ചി: ഓസ്ട്രേലിയയിൽ മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും. ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ ആലുവ എംഎൽഎ അൻവർ സാദത്തും അങ്കമാലി എംഎൽഎ റോജി എം ജോണും ചേർന്ന് സ്വീകരിക്കും . ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിനസൻ ആന്റോ ചാൾസ് ആസ്‌ട്രേലിയയിൽ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ്.