ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപിക്ക് വിജയം. ആംആദ്മി പാര്‍ട്ടിയെ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ബിജെപിയുടെ അനു ഗുപ്ത 15 വോട്ട് നേടി. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജസ്ബീര്‍ സിംഗ് 14 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിന് ആറ് അംഗങ്ങളും അകാലിദളിന് ഒരംഗവുമാണ് ഉള്ളത്.
ബിജെപിക്കും ആംആദ്മി പാര്‍ട്ടിക്കും പതിനാല് വോട്ടുകള്‍ ലഭിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അധികാരമുള്ള ബിജെപി ചണ്ഡീഗഢ് എംപി കിരണ്‍ ഖേര്‍ സ്വന്തം പാര്‍ട്ടിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയതോടെയാണ് മേയര്‍ സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമായത്.
അതേ സമയം ബിജെപിക്ക് ലഭിച്ച ഒരു വോട്ട് അസാധുവാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന മേയര്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തന്നെയായിരുന്നു വിജയം. അന്നും ഒരു വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. ആംആദ്മി പാര്‍ട്ടിയുടെ ഒരു വോട്ട് അസാധുവായിരുന്നു.
Story Highlights: BJP retains Mayor’s post in Chandigarh