മുംബൈ: വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത് നിലവില്‍ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആദ്യ ട്വീറ്റുമായി താരം രംഗത്തെത്തിയത്.
‘നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ആശംസകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികള്‍ക്കും ഞാന്‍ തയ്യാറാണ്.’ പന്ത് ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐക്കും സെക്രട്ടറി ജയ് ഷായ്ക്കും സര്‍ക്കാര്‍ അധികാരികള്‍ക്കും നന്ദി പറയുകയും ചെയ്തു. ‘എന്റെ ആരാധകര്‍, സഹതാരങ്ങള്‍, ഡോക്ടര്‍മാര്‍, ഫിസിയോകള്‍ എന്നിവരുടെ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. മൈതാനത്തിറങ്ങി നിങ്ങളെയെല്ലാവരേയും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’. ഋഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു.
From the bottom of my heart, I also would like to thank all my fans, teammates, doctors and the physios for your kind words and encouragement. Looking forward to see you all on the field. #grateful #blessed
— Rishabh Pant (@RishabhPant17) January 16, 2023
ഡിസംബര്‍ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാലിലെ ലിഗ്മെന്റ് പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സര്‍ജറിക്കും തുടര്‍ ചികിത്സയ്ക്കും വേണ്ടി പന്തിനെ മുംബൈ കോകിലബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരുക്കിനെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്തിന് ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.
STORY HIGHLIGHTS: Rishabh Pant first response after accident