എറണാകുളം: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.