പെർത്ത് : പുതുവർഷം എങ്ങനെ ആരംഭിക്കാം എന്ന് ചിന്തിക്കുകയാണോ?… എങ്കിലിതാ ഭഗവാൻ്റെ നാമം ജപിച്ചുകൊണ്ട് ഏറ്റവും ശുഭകരമായ മാർഗങ്ങളിലൂടെ പുതുവർഷത്തെ സ്വാഗതം ചെയ്യാമെന്ന് ഓർമിപ്പിക്കുകയാണ് ചിന്മയ മിഷൻ പെർത്ത്.
ജനുവരി ഒന്നിന് ഫോറസ്റ്റ് ഡെയിലിലുള്ള ചിന്മയ പ്രസ്ഥത്തിൽ വെച്ചു നടത്തുന്ന ആത്മീയ സഭയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചിന്മയ മിഷൻ അറിയിച്ചു. പുതുവർഷത്തെ സ്വാഗതം ചെയ്യാൻ സ്വാമി അപരോക്ഷാനന്ദജിയുടെ നേതൃത്വത്തിൽ വിഷ്ണുസഹസ്രനാമവും സത്സംഗവും അന്നേദിവസം ഉണ്ടായിരിക്കും.തുടർന്ന് ലഘുഭക്ഷണവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്.
തീയതി : ജനുവരി 1, 2025
സമയം : രാവിലെ 9.00 മുതൽ 10.30 വരെ
വിലാസം : ചിന്മയപ്രസ്ഥം
737 ഫോറസ്റ്റ് റോഡ്, ഫോറെസ്റ്റ്ഡേൽ
സ്പോൺസർഷിപ്പ് അവസരങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : നൂതൻ – 0478350442