ചാലക്കുടി: ചട്ടം ലംഘിച്ച് കെട്ടിടനിർമാണം നടത്തിയെന്ന പരാതിയിൽ മുനിസിപ്പൽ ടൗൺഹാളുൾപ്പെടെ നാലു കെട്ടിടങ്ങളിൽ വിജിലൻസ് പരിശോധന. സുമനസ്സുകളിൽനിന്ന് സംഭാവന ശേഖരിച്ച് പണിത ടൗൺഹാൾ കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകമുണ്ടെന്നും കെട്ടിടനിർമാണത്തിന് ചട്ടങ്ങൾ ലംഘിച്ച് വഴി വിട്ട രീതിയിൽ അന്നത്തെ അധികാരികൾ സഹായിച്ചുവെന്നും കാണിച്ച് ബാബു ജോസഫ് പുത്തനങ്ങാടി സമർപ്പിച്ച പരാതിയിലാണ് വ്യാഴാഴ്ച അന്വേഷണം നടന്നത്.
19 കെട്ടിട നിർമാണങ്ങളിൽ നിയമലംഘനം നടത്തിയെന്ന് പരാതിയിൽ പറയുന്നുണ്ട്. മറ്റു കെട്ടിടങ്ങളിലെ പരിശോധന അടുത്ത ദിവസങ്ങളിലായി നടത്തും.