കല്‍പ്പറ്റ: വയനാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കട ബാധ്യത എഴുതി തള്ളി കേരള ബാങ്ക്. അഞ്ച് ലക്ഷം രൂപയും പലിശയുമായിരുന്നു തോമസിന് കേരള ബാങ്കിലുണ്ടായിരുന്ന ബാധ്യത. ഇത് എഴുതി തള്ളിയതായി തോമസിന്റെ വീട് സന്ദര്‍ശിച്ച കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കാന്‍ നേരത്തേ ധാരണയായിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് കളക്ടര്‍ സര്‍വകക്ഷി നേതാക്കളെ അറിയിച്ചിരുന്നു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തോമസിന്റെ മകന് സ്ഥിര ജോലിയ്ക്കും നഷ്ടപരിഹാരമായി 40 ലക്ഷം കൂടി നല്‍കാനുള്ള ശുപാര്‍ശയും മന്ത്രിസഭയ്ക്ക് നല്‍കാനും ധാരണയായിരുന്നു.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. 12 ന് രാവിലെയാണ് കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
Story highlights: Kerala Bank has written off Thomas’ debt who died Due to tiger’s attack in Wayanad