റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉള്‍പ്പടെ നിരവധി ഡിജിറ്റല്‍ സേവന പദ്ധതികളുമായി സൗദി അറേബ്യ. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഹജ്ജുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് വേണ്ടി നിരവധി ഡിജിറ്റല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. മന്ത്രാലയവും ജനറല്‍ അതോറിറ്റി ഔഖ്വഫും സഹകരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷ് ഹജ്ജ് തീര്‍ഥാടകരുടെ കൗണ്‍സില്‍ സിഇഒ റാഷിദ് മൊഗ്രാഡിയയാണ് ഇതു സംബന്ധിച്ച് വിശദമാക്കിയത്.
സൗദി ഹജ്ജ് മന്ത്രാലയം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡില്‍ തീര്‍ഥാടകരുടെ വ്യക്തിപരമായ വിവരങ്ങളാണ് ഉണ്ടായിരിക്കുക. കൂടാതെ കാര്‍ഡ് ഇലക്ട്രാണിക് അപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബുക്കിങ്ങിനും പ്ലാനിങ്ങിനുമുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായ നുസുക്ക് ഉടന്‍തന്നെ തയ്യാറാക്കുമെന്നും മൊര്ഗ്രാഡിയ അറിയിച്ചു. പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ തീര്‍ഥാടകര്‍ക്ക് നേരിട്ട് പാക്കേജുകള്‍ ബുക്ക് ചെയ്യാനാകും, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ച്ചകളില്‍ അറിയാനാകുമെന്ന് മൊഗ്രാഡിയ വ്യക്തമാക്കി.
ഹജ്ജ് മന്ത്രാലയം മുഹമ്മദ് നബിയുടെ ജീവിതം അടിസ്ഥാനമാക്കി ഇരുപതോളം പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നതായും മൊര്ഗ്രാഡിയ ചൂണ്ടിക്കാട്ടി. ലോകത്തിലാകമാനമുള്ള ഹജ്ജ് തീര്‍ഥാടകരെ ഒന്നിപ്പിക്കുന്നതാണ് നുസുക് പ്ലാറ്റ്്ഫോം. ഇ-വിസക്ക് അപേക്ഷിക്കുക, ഹോട്ടലുകള്‍ ബുക്ക് ചെയ്യുക എന്നിവയുള്‍പ്പടെ തീര്‍ഥാടനത്തിന്റെ എല്ലാ നടപടികളും നസുക്കിലൂടെയാണ് തയ്യാറാക്കുന്നത്.
STORY HIGHLIGHTS: Saudi Arabia with several digital service plans including smart card for Hajj pilgrims