തിരുവനന്തപുരം: പ്ലസ് വൺ കണക്കിന്‍റേയും SSLC ഇംഗ്ലീശിന്‍റേയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണം.കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും.ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.ചോദ്യപേപ്പര്‍ ചോർത്തുന്ന യുട്യൂബ്കാർക്കും ട്യൂഷൻ സെന്‍ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ട മയാണ് അവർ ഇത് പറയുന്നത്.യു ട്യൂബ് ചാനലു കളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട.ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല,.ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്.പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല