WA : വെസ്റ്റേൺ ഓസ്‌ട്രേലിയൻ സംസ്ഥാന ചരിത്രത്തിലാദ്യമായി സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ ആറ് സ്വദേശികൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഗവണ്മെന്റ്. WA-യിൽ ഉടനീളം 361 വ്യക്തികളെ ദീർഘകാലമായി കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിലേറെയായി കാണാതായ,ക്രിമിനൽ സ്വഭാവത്തിൻ്റെ ഒരു സൂചനയും ഇല്ലാത്ത ഒരാളുടെ ലൊക്കേഷനിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് ജനുവരി ആദ്യം മുതൽ റിവാർഡ് ലഭ്യമാകുമെന്ന് സർക്കാർ വ്യക്തമാക്കി.പരിഹരിക്കപ്പെടാത്ത ഓരോ കേസും പ്രധാനപ്പെട്ടതാണെന്നും ഏത് വിശദാംശങ്ങളും അവ പരിഹരിക്കുന്നതിനുള്ള താക്കോലായിരിക്കുമെന്നും പോലീസ് മന്ത്രി പപ്പാലിയ പറഞ്ഞു.
കാണാതായവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്ന ആർക്കും ക്രൈം സ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പറിൽ വിളിക്കാം.