പെർത്ത് : വീണാസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസിന്‍റെ പത്താം വാർഷികാഘോഷം “താൾ 2024” മാർഡൊക്കിലെ കെന്നഡി ബാപ്റ്റിസ്റ്റ് കോളജിൽ നടന്നു. നാനൂറോളം കലാകാരന്മാർ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
ക്ലാസിക്കൽ, സെമിക്ലാസിക്കൽ, ബോളിവുഡ്, ഹിപ് – ഹോപ് തുടങ്ങിയ നൃത്തശൈലികളാണ് വേദിയിൽ അവതരിപ്പിച്ചത്. സുഹൈദ് കുക്കു, ദീപ പോൾ, അന്ന പ്രസാദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
2014 ൽ വീണ ജിയോ സ്ഥാപിച്ച ഈ കലാക്ഷേത്രം നിരവധി വിദ്യാർഥികളിൽ ഇന്ത്യയിലെ പാരമ്പര്യ കലകളും സംസ്കാരവും വളർത്തിയെടുക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.