ഡബ്ലിൻ : കുടിയേറ്റവിരുദ്ധത ആളിക്കത്തിച്ച് വോട്ടാക്കി മാറ്റാനുള്ള തീവ്ര വലതുപക്ഷത്തിൻ്റെ നീക്കം ജനം തള്ളി. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി കളത്തിലിറങ്ങിയ സ്ഥാനാർത്ഥികൾക്ക് വോട്ടു കിട്ടിയില്ല.ഓൺലൈനിലൂടെ പെരുകുന്ന പിന്തുണയിൽ പൊതുതിരഞ്ഞെടുപ്പിൽ ജയിച്ചുകയറാമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് തെളിയിക്കുന്നതാണ് പൊതുതിരഞ്ഞെടുപ്പിന്റെയും റിസൾട്ട് നൽകുന്ന പാഠം.
ഡബ്ലിനിൽ നിന്നും മത്സരിച്ച ഭരണമുന്നണി സ്ഥാനാർഥിയായ മലയാളിയായ ലിങ്ക്വിൻസ്റ്റർ മാത്യു മറ്റത്തിൽ അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞ ലോക്കൽ തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധരുടെ ശക്തമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വിദേശികൾ അയർലണ്ടിൽ മത്സരിക്കാൻ നിൽക്കേണ്ട എന്നാതായിരുന്നു കുടിയേറ്റ സ്ഥാനാർത്ഥികൾ നേരിട്ട വലിയ ആരോപണം പ്രാദേശിക തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധർ നേട്ടമുണ്ടാക്കിയിരുന്നു. അതിൻ്റെ പിൻബലത്തിലാണ് ഇവർ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിൽ വിവേകികളും ചിന്താശേഷിയുള്ളവരുമായ വോട്ടർമാർ കുടിയേറ്റവിരുദ്ധത അംഗീകരിച്ചില്ല.കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വേര്‌തിരിച്ചില്ല എന്നതാണ് കുടിയേറ്റ വിരുദ്ധർക്ക് പെരുത്ത അടി കിട്ടാൻ കാരണമായതെന്ന് മറ്റൊരുകാര്യം.
പാട്രിക് ക്വിൻലാൻ, ഗാവിൻ പെപ്പർ, മലാച്ചി സ്റ്റീൻസൺ, ടോം മക്ഡൊണൽ, ഗ്ലെൻ മൂർ എന്നിവരാണ് ലോക്കൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഈ വോട്ടുകൾ പൊതുതിരഞ്ഞെടുപ്പിൽ മാഞ്ഞുപോയി. പ്രമുഖരായ ഡീ വാൾ, ഫിലിപ്പ് ഡ്വയർ എന്നിവർ പോലും എട്ടുനിലയിൽ പൊട്ടി വീണു.കുടിയേറ്റം പ്രധാന വിഷയമല്ലെന്ന് രാജ്യത്തുടനീളമുള്ള സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. ഇമിഗ്രേഷനേക്കാൾ ആശങ്കയുള്ളത് ആരോഗ്യം, പാർപ്പിടം ഗാർഹിക പ്രശ്‌നങ്ങളാണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിയാണെന്ന് ജനങ്ങളും വിധിയെഴുതി.
സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ സിറ്റിസൺ ജേണലിസ്റ്റുകളായ ‘ജന നേതാക്കൾ’
ബാലറ്റുപേപ്പറിലെ വോട്ടുകണക്കുകൾ കണ്ട് ഞെട്ടിപ്പോയി. ഓൺലൈനിൽ കത്തിക്കയറിയാലൊന്നും ജനമനസ്സിൽ സ്ഥാനം ലഭിക്കില്ലെന്ന മുന്നറിയിപ്പും തിരഞ്ഞെടുപ്പ് ഫലം നൽകുന്നു.ഓൺലൈനെന്നു പറയുന്നത് നിയോജകമണ്ഡലമല്ലെന്നും തീവ്രവാദികൾക്ക് അവിടെ വോട്ടില്ലെന്നുമുള്ള തിരിച്ചറിവും ഇത് നൽകുന്നു.
എന്നിരുന്നാലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ കുടിയേറ്റ വിരുദ്ധരുടെ വിജയം ഈ വിഷയത്തിലേയ്ക്ക് സിൻഫെയനിനും ഫിനഗേലുമടക്കമുള്ള വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ ശ്രദ്ധേയ ഇടപെടലുകൾക്കും ചർച്ചകൾക്കും സമഗ്ര നിലപാടുകൾക്കും വഴിയൊരുക്കി.ഈ തെരഞ്ഞെടുപ്പിൽ കുടിയേറ്റത്തോട് മൃദുസമീപനം സ്വീകരിച്ച അൻ്റു മികച്ച പ്രകടനം കാഴ്‌ചവച്ചതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് രംഗത്ത് ആൻ്റുവിന്റെ സാന്നിധ്യം ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്.
തെറ്റായ വിവരങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ഈ വിവരങ്ങൾ വിശ്വസിക്കുന്നവരേക്കാൾ പ്രകോപിതരായവരാണ് പങ്കിടുന്നത്.ഇതാണ് കുടിയേറ്റ വിരുദ്ധ തീവ്രവാദികൾക്ക് അവർ അർഹതയില്ലാത്ത പ്ലാറ്റ്ഫോം നൽകുന്നതെന്നും അയർലണ്ടിലെ തീവ്രവലതുപക്ഷത്തിന്റെ മാധ്യമ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നു.
ലോക്കൽ ഇലക്ഷൻ കാലത്ത് ലിങ്ക് വിൻസ്റ്റാർ മാത്യു അടക്കമുള്ള നേരിടേണ്ടി വന്ന കുടിയേറ്റവിരുദ്ധ പ്രക്ഷോഭകരുടെ തനിനിറം ചിത്രീകരിച്ച നാഷണൽ മീഡിയയായ ആർ ടി ഇ യുടെ വീഡിയോ ആർടിഇ പ്രൈം ടൈമിൽ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. ആർ ടി ഇ ലിങ്കിൽ നിന്നും വീഡിയോ .https://www.rte.ie/player/movie/rt%C3%A9- investigates-inside-the-protests/560314920188