ഓസ്ട്രേലിയയിലെ മലയാളി സാഹിത്യ പ്രേമികള്‍ക്ക് ഒരു വിരുന്നൊരുക്കി വിപഞ്ചിക ഗ്രന്ഥശാല.
വിപഞ്ചിക ഗ്രന്ഥശാല മെൽബണിൻ്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് തുടക്കം കുറിക്കുന്നു.
ഡിസംബർ 14 ന് വിക്ടോറിയയിലെ നോട്ടിംഗ് ഹിൽനാളിലാണ് പരിപാടികൾ. ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന “തുറന്ന പുസ്തകം “മലയാള ഭാഷാ പഠനത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം, ആദ്യം ഓസ്ട്രേലിയയിൽ എത്തിയ മലയാളികൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിനുകളുടെ പ്രദർശനം, സമകാലീന മലയാള പുസ്തകങ്ങളുടെ പ്രദർശനവും, വില്പനയും തുടങ്ങിയ നിരവധി പരിപാടികൾക്കൊപ്പം മലയാളത്തിൻ്റെ പ്രിയ ചലച്ചിത്ര ഗാന രചിയതാവും, കവിയുമായ പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാട്ടോർമ്മകൾ എന്ന പരിപാടിയും ഉണ്ടായിരിക്കുമെന്ന് വിപഞ്ചികയുടെ ഭാരവാഹികൾ അറിയിച്ചു.