സിഡ്നി : പക്കാ ലോക്കൽ ഇവൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സംഗീത മേഖലയിലെ പ്രതിഭാദനനായ കലാകാരൻ ശ്രീ. വിനീത് ശ്രീനിവാസൻ സിഡ്‌നിയെ സംഗീത ലഹരിയിൽ ആറാടിക്കുവാൻ എത്തുകയാണ്.മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത പ്രതിഭ തന്റെ ഹൃദയസ്പർശിയായ ഈണങ്ങളും ആകർഷകമായ പ്രകടനങ്ങളും കൊണ്ട് ആസ്വാദകരെ തൽസമയ സംഗീതത്തിന്റെ അവിസ്മരണീയമായ ആനന്ദത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ലെവലേശം ഇല്ലെന്ന് മ്യൂസിക്കൽ കോൺസേർട്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അദ്ദേഹം നല്ലൊരു നടനും, സംവിധായകനും, രചയിതാവും കൂടിയാണ്.
സിഡ്നിയിൽ വിനീത് ശ്രീനിവാസനൊപ്പം അവിസ്മരണീയമായ സായാഹ്നത്തിനായി ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യുക.
https://vineethsreenivasansydneylive.eventbrite.com.au/
Date: ശനിയാഴ്ച, 22 ഫെബ്രുവരി 2025
Time: 6:00 PM
Venue: സയൻസ് തിയേറ്റർ, UNSW