ബംഗളൂരു: മലയാളി ഉൾപ്പെട്ട ലഹരിക്കടത്ത് സംഘം ബംഗളൂരുവിൽ പിടിയിലായി. മലയാളിയായ ഫയാസ് അബ്‌ദുള്ളയടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫയാസ് അബ്‌ദുള്ളയിൽ നിന്ന് 71 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. പ്രതികൾ ഓൺലൈനിലൂടെ നടത്തിയത് കോടികളുടെ ലഹരി ഇടപാടെന്ന് പൊലീസ്. സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുത്ത് വില്പന നടത്തുകയായിരുന്നു. ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന അമീർ ഖാനാണ് ലഹരിക്കടത്ത് നിയന്ത്രിച്ചത്. ഒരു ഓൺലൈൻ ലോജിസ്റ്റിക്സ് കമ്പനി വഴിയാണ് പ്രതികൾ ലഹരിവസ്തുക്കൾ എത്തിച്ചത്. പിന്നീട് ഓൺലൈൻ വഴി ഓർഡർ എടുത്ത് വിൽക്കുകയായിരുന്നു. ഫയാസടക്കം പിടിയിലായ മൂന്ന് പേരാണ് ആവശ്യക്കാരിൽ നിന്ന് ഓർഡർ എടുത്ത് ലഹരി വിൽപ്പന നടത്തിയത്.