തൃശ്ശൂര്‍: ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിന് നേരേ ആക്രമണം. രണ്ട് ബൈക്കുകളിലായി വന്ന നാല് യുവാക്കളാണ് കാറിന് നേരേ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ വെച്ചാണ് സംഭവം. സുനില്‍ സുഖദ, ബിന്ദു, തങ്കം, കല്യാണി എന്നിവരുള്‍പ്പെടെയുളള നാടക സംഘാങ്ങള്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റു. തനിക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു, തങ്കം, കല്യാണി, സജ്ഞു എന്നിവര്‍ക്ക് മര്‍ദനമേറ്റതായും സുനില്‍ സുഖദ പറഞ്ഞു.
നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയത്. യാത്രയ്ക്കിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബൈക്കുകളിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്തതായും പരാതിയുണ്ട്. ആളൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Story Highlights: Attack on actor Sunil Sukhada’s car; Youths on bikes broke the glass of the car