തിരുവനന്തപുരം: ഏഴു ദിവസം നീണ്ടു നിന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. മറാത്തി എഴുത്തുകാരന് ശരണ്‍കുമാര്‍ ലിംബാളെയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. അവസാന ദിനം ‘അംബേദ്കര്‍ എ ലൈഫ്’ എന്ന പുസ്തകത്തെ കുറിച്ച് ശശി തരൂര്‍ എം പി പുസ്തകോത്സവത്തില്‍ സംസാരിച്ചു.
നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ആസാദികാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചത്. ഇത്തവണ പൊതുജനങ്ങളും മേളയില്‍ പങ്കെടുത്തിരുന്നു. സ്കൂള്‍ കുട്ടികളാണ് പ്രധാനമായും അവസരം വിനിയോഗിച്ചത്. 126 സ്റ്റാളുകളിലായാണ് പുസ്തകപ്രദര്ശനം ഉണ്ടായിരുന്നത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നാണ് ഓരോ സ്റ്റാളുകളും സജ്ജമാക്കിയത്. ജനുവരി ഒന്‍പതിന് ആരംഭിച്ച മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാദകര്‍ പങ്കെടുത്തു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുസ്തകങ്ങള്‍ ഡിസ്കൗണ്ടോടെ നല്‍കിയിരുന്നു. പുസ്തകോത്സവത്തിന്റെ ഏഴാം ദിവസം ആറോളം പുസ്തക പ്രകാശനങ്ങളാണ് നിയമസഭ മന്ദിരത്തില്‍ നടന്നത്.
Story Highlights: Legislature Assembly International Book Festival concludes; Public also participated in the fair