ന്യൂഡല്‍ഹി: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ് നടത്തി മധുരൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. യാത്രാമധ്യേ 60 കാരനായ യാത്രക്കാരന് വായിലൂടെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ദേവി അഹ്ല്യാഭായ് ഹോല്ക്കല് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6E2088 വിമാനത്തില്‍ ഉണ്ടായിരുന്ന അതുല്‍ ഗുപ്തയാണ് മരണപ്പെട്ടത്. വായില്‍ നിന്ന് രക്തം വരികയും യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയുമായിരുന്നുവെന്നും എയര്‍പോര്‍ട്ട് ഇന്‍ചാര്‍ജ് ഡയറക്ടര്‍ പ്രബോധ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് ദേവി അഹ്ല്യാഭായ് ഹോല്ക്കല് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഡോക്ടറുമായി ആംബുലന്‍സ് ക്രമീകരിച്ചു. അതിനിടയിലും അടിയന്തിര സേവനങ്ങള്‍ നല്കി വന്നിരുന്നു.
നേരത്തെ ഇയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദവും ഹൃദയാഘാതവും അതുല്ഗുപ്തയെ അലട്ടിയിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. നോഡിയ സ്വദേശിയാണ് അതുല്ഗുപത. പോസ്റ്റ്്മോര്‍ട്ടത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
STORY HIGHLIGHTS: Delhi-bound IndiGo flight makes emergency landing after man starts bleeding mid-air