കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന് വീണ യെതി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ നിന്ന് രാവിലെ 10.33 ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ 62 മുതിര്‍ന്നവരും മൂന്ന് കൈക്കുഞ്ഞുങ്ങളുമടക്കം ആറ് കുട്ടികളുമുണ്ടായിരുന്നു എന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന 72 പേരില്‍ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് പേര് പൈലറ്റുമാരും രണ്ട് പേര് എയര്‍ഹോസ്റ്റസുമാണ്. പൈലറ്റുമാരായ കമല്‍ കെ സി, അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമേ നാല് റഷ്യക്കാരും രണ്ട് കൊറിയന്‍ പൗരന്മാരും ഓരോ ഇറാന്,അര്‍ജന്റീന, ഫ്രഞ്ച് പൗരന്മാരും യാത്രക്കാരായി ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുമണ്ടായിരുന്ന 53 പേര് നേപ്പാളി പൗരന്മാരാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 15 പേര് വിദേശപൗരന്മാരാണെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് വിമാനം അപകടത്തില്‍പെടുന്നത്. എടിആര്‍-72 വിമാനമാണ് അപകടത്തില്‍പെട്ടത്. പൊഖ്റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത് എന്നാണ് ലഭിക്കുന്ന വിവരം.
ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. വീണ വിമാനത്തില്‍ നിന്ന് വലിയ പുകപടലങ്ങള്‍ ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ജഗന്നാഥ് നിരൗല അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Story Highlights: Nepal plane crash: Five Indians among passengers; Six children including three infants; Report