മെൽബൺ: മെൽബൺ സെൻ്റ് തോമസ് ദി അപ്പസ്‌തലേറ്റ് സീറോ മലബാർ എപ്പാർക്കി യൂത്ത് അപ്പസ്തലേറ്റ് ഒരുക്കുന്ന മൂന്നാമത് യുണൈറ്റ് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2025 ലെ യുണൈറ്റ് യൂത്ത് കോൺഫറൻസ് ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബൺ ബെൽഗ്രേവ് ഹൈറ്റ്സ് കൺവെൻഷൻ സെന്ററിൽ നടക്കും.
വിശുദ്ധ കുർബാന, ആരാധന, യുവജനങ്ങൾക്കായുള്ള വിവിധ വിഷയങ്ങളിലൂന്നിയ വർക്ക് ഷോപ്പുകളും മറ്റ് അനവധി പ്രവർത്തനങ്ങളും കോൺഫറൻസിൽ ഉണ്ടാകും. വലിയ ഒരു പ്രഭാഷകരുടെ നിരയെയാണ് യുണൈറ്റ് കോൺഫറൻസിനായിട്ട് ഒരുക്കിയിരിക്കുന്നത്. മജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഓസ്ട്രേലിയയിൽ നിന്നുള്ള നിയുക്ത കർദ്ദിനാൾ ബിഷപ്പ് മൈക്കോള, മെൽബൺ കാത്തലിക് അതിരൂപതയുടെ ആർച്ച് ബിഷപ്പ് പീറ്റർ കോമൻസോളി, മെൽബൺ എപ്പാർക്കി ബൈബിൾ അപ്പസ്തോലേറ്റിൻ്റെ ഡയറക്‌ടർ ഡോ. സിബി പുളിക്കൽ, ഫയർ അപ്പ് മിനിസ്ട്രികളുടെ സഹസ്ഥാപകനും ദൈവശാസ്ത്ര പ്രഭാഷകനുമായ സൈമോൺ കാരിങ്ടൺ, ഹൂസ്റ്റൺ ആസ്ഥാനമായുള്ള റാപ്പർ പ്രോഡിഗിൽ ക്രിസ്‌ത്യൻ കത്തോലിക്കാ ഹിപ് ഹോപ്പിന്റെ നേതാവ് പ്രോഡിജിൽ, കൽദായൻ ഫാദർ മാഹിർ മുറാദ്, പരുസിയ മീഡിയയുടെ സ്ഥാപക ഡയറക്ടർ ചാർബെൽ റൈഷ്, മലയാള സിനിമ നടൻ സിജോയ് വർഗീസ്, ഷിക്കാഗോ എപാർക്കി യൂത്ത് അപ്പോസ്‌തലേറ്റ് ഡയറക്‌ടർ ഫാ. മെൽവിൻ പോൾ, ലൈഫ്സെറ്റിന്റെ സ്ഥാപക ഡയറക്‌ടർ ബ്രണ്ടൻ മലോൺ, കത്തോലിക്കാ സുവിശേഷകനും ടിവി ന്യൂസ് റിപ്പോർട്ടറുമായ ജോ ഹെയ്‌സ്, അമേരിക്കയിൽ നിന്നുള്ള പ്രശ്‌സ്‌ത ക്രിസ്‌തിയ പ്രാസംഗികൻ മാറ്റ് ഫ്രാഡ്, ഭാര്യ കാമറൺ എന്നിവരാണ് പ്രഭാഷകരിലെ പ്രമുഖർ.