ജയ്‌സാല്‍മിര്‍: ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാജസ്ഥാന്‍ സ്വദേശികളായ 26 വയസ്സുള്ള സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാനിലെ ബാര്‍മറിലാണ് സുമര്‍ താമസിച്ചിരുന്നത്. സോഹന്‍ 900 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ സൂറത്തിലുമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി സൂറത്തിലെ വീട്ടിലെ ടെറസില്‍ നിന്ന് വീണ് സുമര്‍ സിങ് മരിച്ചു. ഫോണില്‍ സംസാരിക്കവേ കാല്‍വഴുതി വീണ് മരണം സംഭവിക്കുകയായിരുന്നു. ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍ സിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു സുമര്‍.
സഹോദരന്റെ മരണ വാര്‍ത്തയറിഞ്ഞാണ് ഗുജറാത്തില്‍ നിന്ന് സോഹന്‍ വീട്ടിലെത്തിയത്. സോഹനെ വ്യാഴാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളമെടുക്കാന്‍ പോയതായിരുന്നു സോഹന്‍.
സോഹന്റെ മരണം ആത്മഹത്യയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയ്പൂരില്‍ സെക്കന്‍ഡ് ഗ്രേഡ് ടീച്ചര്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹന്‍. ജന്മഗ്രാമമായ സാര്‍ണോ കാ താലയില്‍ ഒരെ ചിതയില്‍ ഇരുവരെയും സംസ്‌കരിച്ചു.
Story Higthlights: RAJASTHAN TWIN BROTHERS DIE IN A SIMILAR MANNER