പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ നോക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും ജാഥയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.