തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി നിയോഗിച്ചിരുന്ന റവന്യൂ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിച്ചു. ഇവരെ റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിലും പദ്ധതികളിലുമായി പുനര്‍വിന്യസിച്ചു. തിരുവനന്തപുരം നഗരത്തിലെ ഔട്ടര്‍ റിങ് റോഡ്, കിഫ്ബി, പൊതുമരാമത്ത് പദ്ധതികള്‍ എന്നിവയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കും സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലുമാണ് 205 ജീവനക്കാര്‍ക്കും നിയമനം നല്‍കിയത്.
കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ നിലവില്‍ കെ റെയിലുമായി ബന്ധപ്പെട്ട ജോലികളൊന്നും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ തിരിച്ചു വിളിച്ചിരിക്കുന്നത്.
കെ റെയിലിന് വേണ്ടി എറണാകുളത്ത് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും തുറന്നിരുന്നു. കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചത്.
Story Highlights: silver line project updates