കളമശ്ശേരി : ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായി തീയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗർ സൂര്യയും ജുനൈസ് വിപിയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ ആളുകളെ പിടിച്ചിരുത്തുന്ന പണി കളക്ഷനിലും മുൻപിലാണ്.
ഇപ്പോഴിതാ പണി സിനിമയുടെ ഗംഭീര വിജയം ആഘോഷിക്കാൻ ചിത്രത്തിലെ താരങ്ങളും മറ്റു അണിയറ പ്രവർത്തകരും കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ഇന്ന് (30-10-2024) എത്തുകയാണ്.തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ മികച്ച ഒരു ക്രൈം ആക്ഷൻ റിവഞ്ച് ത്രില്ലർ സമ്മാനിക്കാൻ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലും മ്യൂസിക്കിലും എഡിറ്റിങ്ങിലും ചടുലതയോടെ അസാധ്യ കയ്യടക്കത്തോടെയാണ് ഓരോ സീനും ജോജു ഒരുക്കിയിരിക്കുന്നത്. സാഗർ, ജുനൈസ് തുടങ്ങിയ രണ്ട് മികച്ച നടന്മാരെയും ജോജു പണിയിലൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്