ജയ് ഭീം സംവിധായകന് കൈകൊടുത്ത് തമിഴകത്തിന്റെ തലൈവർ. സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റില്‍ രജനികാന്ത് നായകനാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിർമ്മാണം. എന്നാൽ ചിത്രത്തിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
‘ജയിലർ’ പൂർത്തിയായ ശേഷം രജനിയുടെ അടുത്ത പ്രൊജക്റ്റ് ഇതാകുമെന്നും വിവരമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറായി നടൻ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹൻലാലും നിര്‍ണായക അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അരങ്ങേറ്റ ചിത്രം ‘കോലമാവ് കോകില’യിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അദ്ദേഹം. ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ ബ്രേക്ക് നൽകിയപ്പോൾ അവസാനം ഒരുക്കിയ വിജയ് ചിത്രം ‘ബീസ്റ്റ്’ പരാജയമായിരുന്നു.
ഒരു രാത്രി നടക്കുന്ന സംഭവങ്ങൾ പ്രമേയമാകുന്ന ജയിലർ ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആണ്. സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അണ്ണാത്തെ’യ്ക്ക് ശേഷം എത്തുന്ന രജനി ചിത്രമാണ് ‘ജയിലര്‍’.
Story Highlights: Rajanikanth to star in Jai Bhim directors next