മുംബൈ: മാനനഷ്ട കേസില്‍ പരാതിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈക്കോടതിയില്‍. കോവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിച്ച് നാല് ദശലക്ഷം മനുഷ്യരുടെ ജീവന് രക്ഷിച്ചവരെ കൊലപാതകികളെന്ന് മുദ്ര കുത്തുന്നുവെന്ന പരാതിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് ആര് ഐ ചഗ്ല അധ്യക്ഷനായ ബഞ്ച് വെള്ളിയാഴ്ച്ചയാണ് ഹര്‍ജി പരിഗണിച്ചത്. തിങ്കളാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. എവേക്കണ്‍ ഇന്ത്യ മൂവ്മെന്റ് സ്ഥാപകന്‍ യോഹാന്‍ ടെംഗ്ര, സ്റ്റിയറിംഗ് കമ്മിറ്റി അംഗം അംബര്‍ കോയിരി എന്നിവര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചാണ് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇരുവരും മാപ്പു പറയണമെന്നും 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന് ആസ്പി ചിനോയ് ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ഹാജരായത്. യോഹാന്‍ ടെന്‍ഗ്രയും അംബാര്‍ കോയിരിയും നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
STORY HIGHLIGHTS: Serum Institute wants 100 crore compensation for in defamation case