തമിഴകം ഏറെ ആഘോഷിക്കുന്ന ബോക്സോഫീസ് ക്ലാഷിനാണ് പൊങ്കൽ സാക്ഷ്യം വഹിച്ചത്. വിജയ്‌യുടെ ‘വാരിസും’ അജിത്തിന്റെ ‘തുനിവും’ ഇന്നലെ റിലീസ് ചെയ്തപ്പോൾ കേരളവും വമ്പൻ സ്വീകരണമാണ് ഒരുക്കിയത്. ആദ്യദിനത്തിൽ നേടിയ കളക്ഷനൊപ്പം തന്നെ രണ്ടാം ദിനവും ഇരുചിത്രങ്ങളും പണം നേടി.
രണ്ടാം ദിനത്തിൽ വാരിസ് 4.45 കോടിയാണ് കേരള ബോക്സ്ഓഫീസിൽ നിന്നും നേടിയത്. രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ വിജയ് ചിത്രത്തിന് കേരളത്തിൽ നിന്നും 10 കോടിയ്ക്ക് അടുത്ത് കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞു. 1.43 കോടിയാണ് തുനിവിന്റെ രണ്ടാം ദിന കളക്ഷൻ.
ആദ്യ ദിനമായ ഇന്നലെ വാരിസ് കേരളത്തില്‍ ആദ്യ ദിനം 4.37 കോടി രൂപയാണ് നേടിയത്. തുനിവ് 1.35 കോടിയും നേടി. വംശി പൈഡിപ്പള്ളിയാണ് വാരിസിന്റെ സംവിധാനം. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ളതാണ് തുനിവ്.
വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ വാരിസ് ഒരു ഫാമിലി എന്റെർടെയ്നർ കൂടിയാണ്. വിജയ്‍യയുടെ പ്രകടനത്തിന് പ്രത്യേക അഭിനന്ദനങ്ങളും എത്തുന്നുണ്ട്. എച്ച് വിനോദിന്റെ തുനിവ് ഒരു മുഴുനീള ത്രില്ലർ ചിത്രമാണ്. ഫൈറ്റിന് പ്രാധാന്യമുള്ള സിനിമയുടെ ഹൈലൈറ്റ് അജിത്- മഞ്ജു വാര്യർ കോമ്പോ ആണ്.
story highlights: varisu and thunivu second day collection in kerala boxoffice