ബീജിങ്: ചൈനയില്‍ നിർമിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഭൂരിഭാഗം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തീരുവ ചുമത്തിയതിന് പിന്നാലെ, യൂറോപ്പില്‍നിന്നുള്ള മദ്യത്തിന് (ബ്രാണ്ടി) 30 മുതല്‍ 39 ശതമാനം വരെ താല്‍ക്കാലിക തീരുവ പ്രഖ്യാപിച്ച് ചൈനയുടെ തിരിച്ചടി.
യൂറോപ്യൻ രാജ്യങ്ങള്‍ തീരുവ പ്രഖ്യാപിച്ച് നാലുദിവസം കഴിഞ്ഞപ്പോഴാണ് ചൈനീസ് സർക്കാറിന്റെ പകരംവീട്ടല്‍. ഈ മാസം അവസാനത്തോടെ യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 35 ശതമാനം തീരുവ പ്രാബല്യത്തില്‍ വരും. യൂറോപ്യൻ യൂനിയൻ തീരുവ സംബന്ധിച്ച് പുനഃപരിശോധനക്ക് ഒരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
യൂറോപ്യൻ ബ്രാണ്ടിയുടെ വർധിച്ച ഇറക്കുമതി ആഭ്യന്തര ഉല്പാദകർക്ക് വൻ നഷ്ടമുണ്ടാക്കുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു.