മെൽബൺ: 2024ലെ ഏഷ്യാനെറ്റ് ന്യൂസ് – ഫ്ലൈ വേൾഡ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 19ന് മെൽബണിലെ സെന്റർപീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും.
വിക്ടോറിയൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റി പാർട്ണറായും ആസ്ട്രലയ ഇവന്റ് ഓർഗനൈസറായും, റോയൽ മെയ്പ്പിൾ അസ്സോസിയേറ്റ് സ്പോൺസറായും പങ്കെടുക്കുന്നു. പരിപാടിയുടെ ടിക്കറ്റ് സെയിൽസിൽ നിന്നുള്ള വരുമാനം ഫൈറ്റ് എം.ൻ.ഡി (Fight MND) ചാരിറ്റിക്ക് ഡോണയ്റ്റ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ ലഭിച്ചവരുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – ഡോക്ടർ കാറ്റഗറി: പ്രൊഫ: ജേക്കബ് ജോർജ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് – നേഴ്സ് കാറ്റഗറി: ഉഷ കുതിരയോടൻ.
സ്പെഷ്യൽ ജൂറി അവാർഡ്: ഡോ: ഗിരീഷ് നായർ, ഡോ: പാലാനന്ദ അരുണോദയരാജ്, ഡോ: വജ്‌നാ റഫീഖ്.
നൈറ്റിങ്ഗെയിൽ ഓഫ് ന്യൂ സൗത്ത് വെയിൽസ്: സുനിത കളത്തിൽ മാധവൻ, ജെം ഓഫ് വിക്ടോറിയ: ഡോളി ജോൺ, സൺഷൈൻ ഓഫ് ക്വീൻസ്ലാൻഡ്: ഓമന സിബു, വെസ്റ്റേൺ സ്റ്റാർ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ: ഡോ: മേരി ബിൻസു എബ്രഹാം, സതേൺ സ്റ്റാർ ഓഫ് സൗത്ത് ഓസ്ട്രേലിയ: പ്രീതി ജെയ്‌മോൻ, സ്റ്റാർ ഓഫ് ടാസ്മാനിയ: സജിനി സുമാർ, പ്രൗഡ് ഓഫ് നോർത്തേൺ ടെറിട്ടറി: ഡോ: ഒല്ലപ്പള്ളിൽ ജേക്കബ്,
ജുവൽ ഓഫ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി: പ്രസോളി പോൾ.
ഓസ്‌ട്രേലിയയിൽ ഫാമിലി കണക്ട് ഹെൽത്ത്കെയർ പ്രോഗ്രാം വഴി മലയാളികൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് രാജഗിരി ഹോസ്പിറ്റലിന്റെ സി.ഇ.ഓ ആയ ഫാദർ ജോൺസൺ വാഴപ്പിള്ളിക്കും, കേരളത്തിൽ ജനിച്ച് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ചാൾസിനും പ്രത്യേക ആദരവ്.
ടിക്കറ്റ് ലിങ്ക്: https://drytickets.com.au/…/asianet-healthcare…/